കോട്ടയം: എസ്.എൻ.ഡി.പി യോഗം 3845 -ാം നമ്പർ ഗുരുജയന്തിപുരം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും ഇന്ന് മുതൽ 9 വരെ നടക്കും. ഇന്ന് രാവിലെ 10 മുതൽ വിഷ്ണുപൂജ, വൈകുന്നേരം 5.30ന് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയ്ക്ക് സ്വീകരണം, 7.30 മുതൽ ബിംബശുദ്ധിക്രിയകൾ, അന്നദാനം. 8ന് രാവിലെ 9 മുതൽ മഹാമൃത്യുഞ്ജയഹോമം, 11നും 12നും മദ്ധ്യേ താഴികക്കുടം പ്രതിഷ്ഠ, അന്നദാനം, 2ന് പ്രഭാഷണം, വൈകിട്ട് 5 മുതൽ ഗുരുപൂജ, 7.30ന് ജീവാവാഹനം, വൈകിട്ട് 7.45ന് കലാപരിപാടികൾ, അന്നദാനം.
9ന് രാവിലെ 6 മുതൽ അഷ്ടദ്രവ്യഗണപതിഹോമം, 9ന് ക്ഷേത്രാചാര്യൻ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യയ്ക്ക് പൂർണ്ണകുംഭം നൽകി സ്വീകരണം. 1.50നും 11.45നും മദ്ധ്യേ സ്വാമി ധർമ്മ ചൈത്യനയുടെയും ക്ഷേത്രം തന്ത്രി വിളക്കുമാടം സുനിൽ തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ. തുടർന്ന്, അഷ്ടബന്ധം ചാർത്തൽ, 12.30ന് അനുഗ്രഹപ്രഭാഷണം, 1.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം മൂന്നിന് സ്വീകരണം. സമ്മേളനം ഉദ്ഘാടനവും ക്ഷേത്രസമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷത വഹിക്കും. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പനെ ആദരിക്കും. ശാഖാ സെക്രട്ടറി കെ.കെ റെജിമോൻ അവലോകന റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലറും സ്‌പൈസസ് ബോർഡ് ചെയർമാനുമായ എ.ജി തങ്കപ്പൻ, യോഗം ബോർഡ് മെമ്പർ കെ.എ പ്രസാദ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ, ലിനീഷ് ആറോളം, അനിൽകുമാർ, മോനിമോൾ കെ.ജയ്‌മോൻ, സുജ ദാസപ്പൻ എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് അനിൽ വിശ്വംഭരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എ.കെ മനോഹരൻ നന്ദിയും പറയും. വൈകിട്ട് 5.30ന് നടതുറക്കൽ, ദീപാരധന, 7.30ന് അത്താഴപൂജ, 8ന് ഭജന.