പനമറ്റം: വായനശീലം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് വെളിയന്നൂർ ദേശാഭിമാനി വായനശാല രണ്ടാംമൈൽ അങ്കണവാടിയിൽ പുസ്തകക്കൂട് സമർപ്പിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എം.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ, കെ.എൻ.രാധാകൃഷ്ണപിള്ള, കെ.ആർ.മന്മഥൻ, പി.എസ്.രാജീവ്, സച്ചിൻ ബാബു, കൃഷ്ണ ജയരാജ്, ശോഭന എന്നിവർ പ്രസംഗിച്ചു.