solar

പൊൻകുന്നം : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സൗര പദ്ധതിയുടെ ഭാഗമായി പൊൻകുന്നം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ 7മുതൽ 10 വരെ തീയതികളിൽ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തും. പുരപ്പുറ സൗരോർജനിലയം സ്ഥാപിക്കുമ്പോൾ വൈദ്യുതി ചാർജിനത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇളവ് ലഭിക്കും. ഉപഭോക്താക്കൾ 13 അക്ക കൺസ്യൂമർ നമ്പർ, കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ എന്നിവയുമായി എത്തണം. മൂന്നുകിലോവാട്ട് വരെയുള്ള നിലയത്തിന് 40 ശതമാനം വരെ സബ്‌സിഡിയും അതുകഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും (10 കിലോവാട്ട് വരെ) 20 ശതമാനം സബ്‌സിഡിയും ലഭിക്കും. മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി.ലിമിറ്റഡിന് നൽകി ലാഭം നേടാനും അവസരമുണ്ട്.