
മുണ്ടക്കയം : ലോക വനിതാ ദിനത്തോടനുബന്ധിച്ച് 'പൊതുഇടം എന്റേതും" എന്ന സന്ദേശവുമായി കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലെ അങ്കണവാടി ജീവനക്കാർ മുണ്ടക്കയത്ത് രാത്രിനടത്തം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ.അനുപമ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പഞ്ചായത്ത് അംഗം സൂസമ്മ മാത്യു ഭദ്രദീപം തെളിയിച്ചു. കില ഫാക്കൽറ്റി റെജീന റഫീക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനറ്റ്, സി.ഡി.എസ് ചെയർപേഴ്‌സൺ പി.ജി വസന്തകുമാരി, പഞ്ചായത്തിലെ വനിതാ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.