ചേനപ്പാടി: ഇളങ്കാവ് ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്ന് നടക്കും. തന്ത്രി തേവണംകോട്ടില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. രാവിലെ 8.30ന് ഭാഗവതപാരായണം, 12ന് കളമെഴുത്തുംപാട്ടും, രാത്രി 7.15ന് സേവ, 9ന് എതിരേൽപ്പ് എന്നിവയാണ് പ്രധാനചടങ്ങുകൾ. നാളെ 12ന് കുരുതിയോടെയാണ് ഉത്സവസമാപനം.

മുടക്കമില്ലാതെ സംഭാരവിതരണം

ചേനപ്പാടി ഇളങ്കാവ് ഭഗവതിക്ഷേത്രത്തിൽ ഭക്തർക്കുള്ള സംഭാരവിതരണം കുളഞ്ഞിയിൽ കുടുംബം വക. 120 വർഷത്തോളമായി തുടരുന്ന സമർപ്പണമാണിത്. 250 ലിറ്റർ തൈരുവരെ സംഭാരവിതരണത്തിന് ഉപയോഗിക്കാറുണ്ട്.