കോട്ടയം: നഗരമധ്യത്തിൽ പെൺകുട്ടികളെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശിയായ ബെന്നി (34) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11മണിയോടെ തിയേറ്റർ റോഡിലായിരുന്നു സംഭവം. മോശമായി സംസാരിച്ച ഇയാൾ പെൺകുട്ടികളെ കടന്നുപിടിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ ബഹളംകേട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. പിങ്ക് പൊലീസും, സ്‌പൈഡർ പെട്രോളിംഗ് സംഘവും, കൺട്രോൾ റൂം പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു. ബെന്നി എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനാണ്.