അയ്മനം: കല്ലുമട ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 102-ാമത് ഉത്സവത്തിന് ഇന്ന് തുടക്കം. 14ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ. ഇന്ന് രാവിലെ 8ന് പന്തീരടി പൂജ, 8.30ന് മൃത്യുഞ്ജയഹോമം, 10ന് പ്രാസാദശുദ്ധി, വൈകുന്നേരം 3ന് ഭാഗവതപാരായണം, വൈകിട്ട് 6നും 6.30നും മദ്ധ്യേ അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും സഹശാന്തി ഷാജി ശർമ്മ കുമരകത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 9.30ന് അത്താഴപൂജ.
8ന് രാവിലെ 12.30ന് ഷഷ്ഠിപൂജ, വൈകിട്ട് 3ന് ഗുരുദേവഭാഗവത പാരായണം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 8ന് അത്താഴപൂജ. 9ന് രാവിലെ 9ന് ഗുരുപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഭജന, 8ന് അത്താഴപൂജ. 10ന് രാവിലെ 9ന് ഗുരുപൂജ, വൈകിട്ട് 7.30ന് ഭജന, 8ന് അത്താഴപൂജ. 11ന് രാവിലെ 6ന് മഹാഗണപതിഹോമം, വൈകിട്ട് 7.30ന് ഭജന, 8ന് അത്താഴപൂജ. 12ന് രാവിലെ 9ന് ഗുരുപൂജ,8ന് അത്താഴപൂജ. 13ന് രാവിലെ 9ന് ഗുരുപൂജ, വൈകിട്ട് 7.30ന് ഭജന, രാത്രി 8ന് അത്താഴപൂജ, 8.30ന് വിളക്കിനെഴുന്നള്ളത്ത്, 10.30ന് പള്ളിവേട്ട പുറപ്പാട്, 11.30ന് പള്ളിനിദ്ര. 14ന് രാവിലെ 8ന് പന്തീരടിപൂജ, 1ന് കാവടി അഭിഷേകം, വൈകിട്ട് 5.30ന് ആറാട്ടുപുറപ്പാട്, 6നും 6.30നും മദ്ധ്യേ ആറാട്ട്, 7ന് ആറാട്ട് എതിരേൽപ്പ്, ദീപക്കാഴ്ച,8ന് വലിയകാണിക്ക, കൊടിയിറക്ക്.