പാലാ: മേവട മേജർ പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് സി.എം രവീന്ദ്രൻ, ജനറൽ കൺവീനർ അനിൽകുമാർ പി.ജി. തുടങ്ങിയവർ അറിയിച്ചു. നാളെ രാവിലെ 5.45ന് ഗണപതിഹോമം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 6.20ന് ദീപാരാധന, ചുറ്റുവിളക്ക് 7ന് തിരുവരങ്ങിന്റെ ഉദ്ഘാടനം കോട്ടയം അഡീഷണൽ എസ്.പി. എസ് സുരേഷ് കുമാർ നിർവഹിക്കും. 7.30 ന് ലാൽജി ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ ത്രില്ലർ, രാത്രി 10ന് താലപ്പൊലി, കളംകണ്ടുതൊഴൽ. 9ന് രാവിലെ വിശേഷാൽ പൂജകൾ, ഗണപതിഹോമം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 6.50ന് തായമ്പക, 7ന് കർണ്ണാട്ടിക് ഭജൻസ്, 10ന് താലപ്പൊലി, കളംകണ്ടുതൊഴൽ 10ന് ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, രാത്രി 7 ന് സംഗീതസദസ്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴൽ 11ന് രാവിലെ 9ന് പുനപ്രതിഷ്ഠാദിന സ്മാരക കലശം, 12ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് തായമ്പക, തുടർന്ന് സാമ്പ്രദായക ഭജൻസ്, 10ന് താലപ്പൊലി, കളംകണ്ടുതൊഴൽ 12ന് രാത്രി 7ന് സംഗീതസന്ധ്യ, 9ന് തിരുവാതിരകളി, 10ന് താലപ്പൊലി, കളംകണ്ടുതൊഴൽ 13ന് വൈകിട്ട് 7ന് നൃത്തനാടകം, 10ന് തലപ്പൊലി, കളംകണ്ടുതൊഴൽ. 14ന് രാത്രി 7ന് ഗാനമേള,15ന് രാത്രി 7 ന് നാടകം.
16 ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 7 ആൽത്തറ മേളം, ആൽച്ചുവട്ടിൽ പറവയ്പ്പ്, മയൂരനൃത്തം, 10ന് വെടിക്കെട്ട്. 17 ന് രാവിലെ 11ന് കരോക്കെ ഗാനമേള, 12ന് മഹാപ്രസാദമൂട്ട്, 1 ന് കളമെഴുത്ത്, 3 ന് അത്താഴ പൂജ, പൂരംഇടി, 3.30 ന് നടയടയ്ക്കൽ, പ്രസാദവിതരണം.

ആദരിക്കും

പാലാ: മേവട പൂരത്തിന്റെ തിരുവരങ്ങിൽ കോട്ടയം അഡീഷണൽ എസ്.പി. എസ്. സുരേഷ്‌കുമാറിനെ ആദരിക്കും. പൊലീസിലെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി പൊലീസ് മെഡലുകളും സേവന മികവിനുള്ള ബഹുമതികളും ലഭിച്ചിട്ടുള്ള എസ്. സുരേഷ് കുമാർ മേവട സ്വദേശിയും മേവട എൻ.എസ്.എസ് കരയോഗഅംഗവുമാണ്.

എസ്. സുരേഷ് കുമാറിനെ ഉത്സവകമ്മറ്റി ജനറൽ കൺവീനർ പി.ജി. അനിൽകുമാർ പൊന്നാട അണിയിച്ച് ആദരിക്കും. ഡോ. ദിവാകരൻ നായർ, ശശികുമാരൻ നായർ, ശ്രീകുമാർ നമ്പൂതിരി, പി.എ. മുരളീധരൻ നായർ, ഡി. ശ്രീകുമാർ, മനോജ് എസ്. നായർ, പി.ജി. അനിൽകുമാർ തുടങ്ങിയവർ ആശംസകൾ നേരും. സ്വീകരണത്തിന് സുരേഷ് കുമാർ മറുപടി പറയും.