കോട്ടയം: കേരള സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ പൊതുയോഗം കോട്ടയം സുവർണ്ണാ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ഗായിക വൈക്കം വിജയ ലഷ്മി നവീകരിച്ച വെബ് സൈറ്റും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി.പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അനിൽ ശ്രീരംഗം ആമുഖ പ്രസംഗം നടത്തി. സ്മിത ബിജു, അനുരൂപ് കുമാർ , ബിനു ബേബി, ശാലിനി നിമേഷ് തുടങ്ങിയവർ പങ്കെടുത്തു.