philip-

കൂരോപ്പട : കൂരോപ്പട മാർ സ്ലീവാ ദേവാലയ മുറ്റത്ത് വൃദ്ധൻ കുഴഞ്ഞു വീണു മരിച്ചു. കൂരോപ്പട കൂട്ടിയാനിക്കൽ ഫിലിഫ് (തങ്കച്ചൻ - 64) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. കാറിൽ നിന്ന് ഇറങ്ങി പള്ളി മുറ്റത്തേയ്ക്കു നടക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : അന്നമ്മ (ആനി) കടേപ്പറമ്പിൽ, ചേർത്തല. മക്കൾ : ജാസ്മിൻ, അശ്വിൻ (ഇരുവരും കാനഡ). മരുമക്കൾ : സാനു വർഗീസ് ചൊള്ളാൽ, വാളകം, മൂവാറ്റുപുഴ. സംസ്‌കാരം 8 ന് വൈകിട്ട് 4ന് വീട്ടിൽ ആരംഭിച്ച് കൂരോപ്പട മാർസ്ലീവ ദേവാലയ സെമിത്തേരിയിൽ.