കോട്ടയം: ശബരിമല ഉത്സവത്തിന് ഉയർത്താനുള്ള കൊടിക്കൂറയുടെ നിർമ്മാണം പൂർത്തിയായി. കൊടിക്കൂറയും കൊടിക്കയറും ഇന്ന് രാവിലെ ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരിയിൽ നിന്ന് ദേവസ്വം അധികൃതർ ഏറ്റുവാങ്ങും. ഗണപതി നമ്പൂതിരിയുടെ അസൗകര്യത്തെ തുടർന്ന് 8ന് രാവിലെ പിൻഗാമിയായ മകൻ അരുൺ ശങ്കർ ശബരിമല സന്നിധാനത്തെത്തി ദേവസ്വം അധികൃതരിൽ നിന്നും വാജിവാഹനം വാങ്ങി കൊടിക്കൂറയിൽ തുന്നിപ്പിടിപ്പിച്ച് കൊടുക്കും. 9ന് രാവിലെ കൊടിയേറ്റ് കണ്ട് തൊഴുത് മടങ്ങും. ഗണപതി നമ്പൂതിരി 19-ാം വർഷമാണ് ശബരിമല ഉത്സവത്തിനുള്ള കൊടിക്കൂറ തയാറാക്കുന്നത്.ഒപ്പമുണ്ട്.