വയല : ശ്രേഷ്ഠമായ സമൂഹത്തിന്റെ അടിത്തറ ആരാധനാലയങ്ങളാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മീനച്ചിൽ യൂണിയനിലെ 1131-ാം നമ്പർ വയല ശാഖ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗോപുര സമർപ്പണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ തിരഞ്ഞെടുപ്പ് പഴയ രീതിയിൽ തന്നെ നടക്കുമെന്നും കള്ളക്കേസുകളുമായി പോകുന്ന വ്യക്തികൾ നാളെ ശ്രീനാരായണ സമൂഹത്തിന്റെ മുന്നിൽ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. ഗോപുര ശില്പികളെ ആദരിക്കലും വിദ്യാഭ്യാസഅവാർഡ് വിതരണവും ശാഖാ പ്രസിഡന്റ് അനിൽകുമാർ പി.ടി നിർവഹിച്ചു. യൂത്ത്മൂവുമെന്റ് കേന്ദ്ര സമിതി ജോ.സെക്രട്ടറി സജീഷ് മണലേൽ, മീനച്ചിൽ യൂണിയൻ ഭാരവാഹികളായ സി.ടി.രാജൻ, അരുൺ കുളമ്പള്ളി, നേതാക്കളായ സോമൻ വയല, രാജൻ കെ.ആർ, അനില സജീവ്, ഗീത സുരേന്ദ്രൻ, വല്ലി ശശി, ദിനീഷ്, അനീഷ് കെ രാജൻ എന്നിവർ സന്നിഹിതരായിരുന്നു. ശാഖാ സെക്രട്ടറി എ.ഡി.സജീവ് സ്വാഗതവും, വൈസ് പ്രസിഡന്റ് ടി.കെ.സജി നന്ദിയും പറഞ്ഞു.