വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി വൈക്കത്ത് സർവീസ് പെൻഷൻകാർ ട്രഷറി ഓഫീസിനുമുന്നിൽ ധർണ നടത്തി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.ഐ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.ഡി. ഉണ്ണി, പി.എസ് ശ്രീനിവാസൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.എൻ. ഹർഷകുമാർ, പി. ശ്രീരാമചന്ദ്രൻ, ഇടവട്ടം ജയകുമാർ, പി.വി. ഷാജി, റ്റി.എസ് ബാബു, സരസ്വതിയമ്മ, എൻ. ലീല , കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.