വൈക്കം : ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീനിയർ സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡ് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തി. സി.കെ ആശ എം.എൽ.എ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. വൈക്കം നഗരസഭ ചെയർപെഴ്‌സൺ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ, വാർഡ് കൗൺസിലർ രാധിക ശ്യാം, വൈക്കം സി.ഐ കെ.ജി കൃഷ്ണൻ പോ​റ്റി എന്നിവർ കേഡ​റ്റുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.പി.സി കോട്ടയം ജില്ലാ അസി. നോഡൽ ഓഫീസർ ഡി ജയകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. എ.ഇ.ഒ പ്രീത രാമചന്ദ്രൻ, പി.ടി.എ പ്രസിഡന്റ്, ടി.ജി പ്രേംനാഥ്, എസ്.പി.സി പി.ടി.എ പ്രസിഡന്റ് ടി സന്തോഷ്, പ്രിൻസിപ്പാൾ എഫ് ജോൺ, ഹെഡ്മാസ്റ്റർ എൻ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.