വെച്ചൂർ : മാമ്പ്ര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 10.40 നും 11.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഭദ്രേശ്വൻ കൊടിയേറ്റ് നിർവഹിക്കും. 12ന് പായസദാനം, 6.45ന് താലപ്പൊലിവരവ്, 7ന് ഗുരുദേവ പ്രഭാഷണം, 8.30 മുതൽ നൃത്തനൃത്യങ്ങൾ, തുടർന്ന് തിരുവാതിര. 9ന് 6.45ന് താലപ്പൊലിവരവ്, 7ന് പ്രഭാഷണം, 8.30 മുതൽ തിരുവാതിര, നൃത്തനൃത്യങ്ങൾ. 10ന് 9ന് ബ്രഹ്മനാദം, 6.45ന് താലപ്പൊലിവരവ്, 7ന് സംഗീതഭജന, 8.30 മുതൽ നൃത്തനൃത്യങ്ങൾ. 11ന് 9.30ന് സൗന്ദര്യ ലഹരി, 6.30ന് ദേവിക്ക് നാരങ്ങാവിളക്ക്, 6.45ന് താലപ്പൊലിവരവ്, 7.30ന് നാടൻപാട്ട് പെരുംകളിയാട്ടം. 12ന് 9.30ന് സർപ്പത്തിന് വിശേഷിച്ച് കലശം, നൂറുംപാലും, തളിച്ചുകൊട, 7ന് താലപ്പൊലിവരവ്, അന്നദാനം, 8 മുതൽ ദേവിക്ക് കളമെഴുത്തും പാട്ടും. 13ന് 7ന് താലപ്പൊലിവരവ്, 7.15ന് കാവടിവരവ്, 10ന് പള്ളിവേട്ട. 14ന് പൂയം മഹോത്സവം. പുലർച്ചെ 5ന് കണികാണിക്കൽ, 9ന് കാഴ്ചശ്രീബലി, 3ന് ആറാട്ടുബലി, തുടർന്ന് അന്നദാനം, 8ന് കൊടിയിറക്ക്, വലിയകാണിക്ക, വടക്കുപുറത്ത് വലിയ ഗുരുതി.