വൈക്കം : ശബരിമല ഉത്സവത്തിന് വാദ്യമേളം ഒരുക്കാൻ വൈക്കം ക്ഷേത്ര കലാപീഠം തയാറെടുക്കുന്നു. 9 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിന് ഉത്സവബലി, ശ്രീഭൂതബലി എന്നിവയ്ക്ക് തിമില പാണി , മരപ്പാണി തുടങ്ങി ക്ഷേത്രാചാര പ്രകാരമുള്ള വാദ്യം ഒരുക്കുന്നത് വൈക്കം ക്ഷേത്ര കലാപീഠമാണ്.
കലാപീഠം മാനേജർ വി.കെ അശോകൻ, പ്രിൻസിപ്പൽ എസ്.പി ശ്രീകുമാർ, അദ്ധ്യാപകനായ വെച്ചൂർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ തകിൽ, നാദസ്വരം, പഞ്ചവാദ്യം വിഭാഗങ്ങളിലെ മുപ്പതിൽ പരം വിദ്യാത്ഥികൾ ഇന്ന് രാവിലെ 8ന് വൈക്കം ക്ഷേത്രത്തിൻ നിന്നും ശബരിമലയ്ക്ക് പുറപ്പെടും.