കോട്ടയം : ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സഹോദരൻ കെ.അയ്യപ്പന്റെ 54-ാമതു ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആർ ശങ്കർ സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞ് ഇല്ലംപള്ളി, കൈനകരി ഷാജി, എം.കെ ശശിയപ്പൻ, എം.ബി സുകുമാരൻ നായർ, സാൽവിൻ കൊടിയന്തറ, ചെങ്ങളം രവി, ബിനു ജോസഫ്, ആനിക്കാട് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു