കിളിരൂർ: മേജർ കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രത്തിൽ ഉത്സവം 10 മുതൽ 17 വരെ നടക്കും. ഇന്ന് രാവിലെ 11.30 മുതൽ മഹാപ്രസാദമൂട്ട്. വൈകിട്ട് 5.30ന് ദേശവിളക്ക്. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ. 10ന് വൈകിട്ട് 7.30നും 8.15നും മദ്ധ്യേ തന്ത്രി ഭദ്രകാളി മറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി അണലക്കാട്ടില്ലം ശ്രീധരൻ, കീഴ്ശാന്തി അമ്പാടി ഇല്ലം ശ്രീജിത്ത് എന്നിവരുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ്. 8.15ന് ആകാശവർണ്ണവിസ്മയം, 9ന് കഥകളി. 11ന് രാവിലെ 9ന് പകലാറാട്ട്, വൈകിട്ട് 7ന് ഭക്തിഗാനാമൃതം,രാത്രി 9ന് വിളക്ക്, 10ന് നാടൻപാട്ടുകൾ. 12ന് 12ന് ഉത്സവബലിദർശനം, 9ന് വിളക്ക്, 10ന് നൃത്തനൃത്യങ്ങൾ. 13ന് 9ന് പകലാറാട്ട്, വൈകിട്ട് 7ന് വിളക്ക്, കരാക്കേ ഗാനമേള, 10ന് നൃത്തനൃത്യങ്ങൾ. 14ന് 12ന് ഉത്സവബലിദർശനം, വൈകിട്ട് 7ന് കരാക്കേ ഭക്തിഗാനമേള, 10ന് നൃത്തനൃത്യങ്ങൾ. 15ന് വൈകിട്ട് 7ന് ഭജന, 10ന് നൃത്തനൃത്യങ്ങൾ. 16ന് 9ന് പകലാറാട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് എവർഗ്രീൻ പാട്ടുകൾ, 9ന് വലിയവിളക്ക്. 17ന് വൈകിട്ട് 5ന് ആറാട്ട് എഴുന്നളളിപ്പ്, 8ന് ആറാട്ട് സദ്യ, 8.30ന് സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ഉപദേശകസമിതി പ്രസിഡന്റ് കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. പി.എം തങ്കപ്പൻ, എ.എം ബിന്നു, സുമേഷ്, കെ.സി സുരേഷ്, ജയ്ദീഷ് ജയപാൽ എന്നിവർ പങ്കെടുക്കും. വെളുപ്പിന് 1 മുതൽ ആറാട്ട് എതിരേൽപ്പ്, 5ന് ആകാശവർണ്ണവിസ്മയം, 5.30ന് കൊടിയിറക്ക്. വൈകിട്ട് 9.30ന് ഗാനമേള.