കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകലാശാല ക്യാമ്പസിൽ സാർവദേശീയ വനിതാദിനാഘോഷം സംഘടിപ്പിച്ചു. വനിതാ ജീവനക്കാരുടെ ഫ്‌ളാഷ് മോബോടെ ആരംഭിച്ച പരിപാടിയിൽ കോട്ടയം സി.എം.എസ് കോളേജിലെ അദ്ധ്യാപിക ജിഷ മേരി മാത്യു വനിതാദിന സന്ദേശം നൽകി. സെനറ്റ് മെമ്പറും സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുമായ ജെ ലേഖ, വനിതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർക്കായി പോസ്റ്റർ, കവിതാ, ചെറുകഥ, ലേഖനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു