കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 6ന് കൊടിയേറ്റിന് പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി മുഖ്യപ്പുറത്ത് ഇല്ലം ശ്രീവത്സൻ നമ്പൂതിരി സഹകാർമ്മികനാകും. പരാശക്തി ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര സന്നിധിയിൽ ദീപകാഴ്ച ഒരുക്കും.വൈകിട്ട് 7ന് തിരുവരങ്ങിൽ ഭദ്ര ദീപ പ്രകാശനവും, അനുഗ്രഹ പ്രഭാഷണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദസ്വാമികൾ നിർവഹിക്കും. തുടർന്ന് ഓട്ടൻതുള്ളലും, 'പ്രണതോസ്മി 'സംഗീത വിരുന്നും അരങ്ങേറും. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ എല്ലാ ദിവസങ്ങളിലും ഉത്സവബലി ദർശനം. 5-ാം ഉത്സവ ദിനമായ ശനിയാഴ്ച വൈകിട്ട് 7 മുതൽ കുടമാളൂർ നാട്ട്യമണ്ഡലം അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി . ഞായറാഴ്ച ജിൻസ് ഗോപിനാഥിന്റെ സംഗീതക്കച്ചേരി .8-ാം ഉത്സവദിനമായ ചൊവ്വാഴ്ച
ഉച്ചയ്ക്ക് ഉത്സവബലി ദർശനത്തിനുശേഷം മഹാപ്രസാദമൂട്ട് നടക്കും.9-ാം ഉത്സവദിനമായ ബുധനാഴ്ച പള്ളിവേട്ട .
വൈകിട്ട് 3ന് കീഴില്ലം ഗോപാലകൃഷ്ണൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം .ആറാട്ട് ഉത്സവമായ വ്യാഴാഴ്ച രാവിലെ കാവടിയാട്ടവും ആനയൂട്ടും നടക്കും. വൈകിട്ട് 4ന് ആറാട്ട്. എതിരേൽപ്പിന് ആർ. എൽ .വി .മഹേഷും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. രാത്രി 11 50ന് കൊടിയിറക്ക്.