ചങ്ങനാശേരി : അന്താരാഷ്ട വനിതാദിനത്തിന്റെ ഭാഗമായി മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല ഉപസമിതിയായ സ്ത്രീശക്തി വനിതാവേദി, അവളിടം തൃക്കൊടിത്താനം യുവതി ക്ലബ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതകളുടെ രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ മണികണ്ഠവയൽ വനിതാ സാംസ്‌കാരിക നിലയത്തിൽ നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി അദ്ധ്യക്ഷത വഹിക്കും. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകും. ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും 9961356855, 9562424570, 9633730468, 8301914107, 6235926804 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.