കോട്ടയം: ജലഅതോറിട്ടിയുടെ മെഡിക്കൽ കോളേജിലേക്കുള്ള പമ്പിംഗ് സ്റ്റേഷനായ ഐമനം പമ്പ് ഹൗസിന് സമീപം അറവ് മാലിന്യങ്ങൾ കൂടി കിടക്കുന്നതിനാൽ ഇന്നലെ ഉച്ചയ്ക്ക് 3.15 ഓടെ ഇവിടെ നിന്നുള്ള പമ്പിംഗ് നിർത്തിവെച്ചു. ജലഅതോറിട്ടി ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി. ഇന്ന് മാലിന്യം നീക്കിയ ശേഷം പമ്പിംഗ് പുനരാരംഭിക്കും.