കോട്ടയം : സ്ത്രീപക്ഷ നവകേരള കാമ്പയിന്റെ ഭാഗമായി സ്ത്രീശക്തി സംഗമത്തിന്റെയും വനിതാ ദിനാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കുമരകം ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നവകേരള പ്രചരണജാഥ ജില്ലാപഞ്ചായത്തംഗം കെ.വി ബിന്ദു ഫ്ലാഗ് ഒഫ് ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ പി.കെ.ജയശ്രീ മുഖ്യപ്രഭാഷണവും, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ വനിതാദിന സന്ദേശവും നൽകി. വൈക്കം വിജയലക്ഷ്മി, സ്ത്രീപക്ഷം നവകേരള പദ്ധതിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കലാ ജാഥയിൽ പങ്കെടുക്കുന്ന അംഗങ്ങൾ, കുമരകം പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ, സാക്ഷരത നാലാം തരം പാസായ ഓമന എന്നിവരെ ചടങ്ങിൽ ആദരിച്ചു.