കോട്ടയം: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പും മഹിള ശക്തി കേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലയിലെ മുതിർന്ന സാക്ഷരതാ പഠിതാവായ അക്ഷരമുത്തശി കുട്ടിയമ്മ കോന്തിയെ ആദരിക്കും. തിരുനക്കര ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും.
ജില്ലാ വനിതാശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്, സ്ഥിരംസമിതി അംഗങ്ങളായ റ്റി.എൻ. ഗിരീഷ്‌കുമാർ, മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജെസ്സി ഷാജൻ, പ്രോഗ്രാം ഓഫീസർ കദീജാമ്മ, വനിത പ്രൊട്ടക്ഷൻ ഓഫീസർ എൽ.അംബിക, ശിശു സംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക എന്നിവർ സംസാരിക്കും.