പൊൻകുന്നം: ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തി സ്‌കൂട്ടർ ഉപേക്ഷിച്ചു രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. കേരളത്തിനകത്തും പുറത്തും വിവിധ മോഷണക്കേസിൽ പ്രതിയായ കൊല്ലം കുളത്തൂർകോണം നന്ദുഭവനത്തിൽ തീവെട്ടി ബാബു എന്നു വിളിക്കുന്ന ബാബുവാണ് (57) പൊൻകുന്നം പൊലീസിന്റെ പിടിയിലായത്. പി.പി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ആണ്ടൂമഠം ശശികുമാറിന്റെ വീടിന്റെ
മുൻവാതിൽ കുത്തിപ്പൊളിച്ചാണ് ശനിയാഴ്ച രാത്രി 11.30ഓടെ കവർച്ചാശ്രമം നടന്നത്. പരിസരവാസികളെത്തിയപ്പോൾ മോഷ്ടാവ് രക്ഷപെട്ടിരുന്നു. ഇയാളുപേക്ഷിച്ച സ്‌കൂട്ടർ ഗുരുവായൂരിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
പൊൻകുന്നത്ത് ഉത്സവം നടന്നു വരുന്നതിനാൽ പൊലീസ് ബസ് സ്റ്റാന്റിലും പരിസത്തും പടോളിംഗ് നടത്തുന്നതിനിടെ സംശയം തോന്നി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ രാത്രി പാലാ റോഡിൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ വിവരം പറഞ്ഞത്.
ചിത്രംമോഷണക്കേസിലെ പ്രതി ബാബു