ഇത്തിത്താനം: ഇത്തിത്താനം സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 476 ലെ അംഗ സമാശ്വാസ ഫണ്ടിന്റെ വിതരണ ഉദ്ഘാടനം ചങ്ങനാശേരി അസി.രജിസ്ട്രാർ ജനറൽ ജിബു ജേക്കബ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ഇത്തിത്താനം ഇളംകാവ് ദേവസ്വം പ്രസിഡന്റ് കെ.ജി രാജ്‌മോഹൻ, ലൂയിസ് സേവ്യർ, ട്വിങ്കിൾ പി. ജോൺ, ഹരി കെ. നായർ എന്നിവർ പങ്കെടുത്തു. ബിനു സോമൻ സ്വാഗതവും സെൻസമ്മ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.