മുക്കൂട്ടുതറ : മുട്ടപ്പള്ളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും കുഭംപ്പൂര ഉത്സവവും 12 മുതൽ14വരെ തന്ത്രി ടി.എസ്.ബിജുവിന്റെ കാർമികത്വത്തിൽ നടക്കും. 12ന് പുലർച്ചെ 5.30ന് നടതുറക്കൽ, അഭിഷേകം, 5.45ന് ഗണപതിഹോമം, 7.30ന് വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന,7ന് ഭഗവതി സേവ. 13ന് പതിവ് ചടങ്ങുകൾ.രാവിലെ 7ന് കലശപൂജ,കലശാഭിഷേകം,11.30ന് വിഷ്ണുപൂജ, വൈകിട്ട് 6.30ന് അത്താഴപൂജ. 14ന് രാവിലെ ഏഴിന് ശാന്തി ഹോമം, അഷ്ടാഭിഷേകം, 11.30ന് ഉച്ചപൂജ,തുടർന്ന് പ്രസാദമൂട്ട്. വൈകിട്ട് 7.30ന് അത്താഴപൂജ എന്നിവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് രാജനാചാരി, സെക്രട്ടറി പി.പി.കുട്ടപ്പൻ, ട്രഷറർ സുരേഷ് എന്നിവർ അറിയിച്ചു.