കരൂർ: കരൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കടപ്പാട്ടൂർ കുടിവെള്ളപദ്ധതി നിർമ്മാണം പൂർത്തീകരിച്ച് അടിയന്തരമായി കമ്മീഷൻ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് കരൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡന്റ് ജോസ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, നേതാക്കളായ അഡ്വ: എബ്രാഹം തോമസ്, അഡ്വ: ജായിസ് കുരുവിള, ജെയിംസ് ചാടനക്കുഴി, അഡ്വ: ജോസ് ആനക്കല്ലുങ്കൽ, ബോബി മൂന്നുമാക്കൽ, ടോമി താണോലിൽ, ബേബി പാലിയകുന്നേൽ, ബെന്നി വെള്ളരിങ്ങാട്ട്, കുര്യൻ കണ്ണംകുളം, സന്തോഷ് വള്ളോംകുഴിയിൽ, മെൽബിൻ പറമുണ്ട, തോമസുകുട്ടി ആണ്ടുക്കുന്നേൽ, കുട്ടിച്ചൻ ചവറനാനിക്കൽ, ഷാജി മാവേലിൽ, ജസ്റ്റ്യൻ പാറപ്പുറത്ത്, രാജൻ അമ്പാട്ട്, വിശ്വനാഥൻ കുന്നുംപുറത്ത്, ജോസ് അഗസ്റ്റ്യൻ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.