വൈക്കം : പാണക്കാട് സയ്യിദ്ഹൈ ദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ വൈക്കം പൗരാവലി അനുശോചിച്ചു. വൈക്കം മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരിക്കവലയിൽ നടന്ന യോഗത്തിൽ രാഷ്ട്രീയ സാമുദായിക സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികൾ പങ്കെടുത്തു. അഡ്വ. പി.എം ജമാൽകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.അബു അനുശോചന പ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ് വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ അക്കരപ്പാടം ശശി, പോൾസൺ ജോസഫ്, പി. ശശിധരൻ, എം.ഡി ബാബുരാജ്, സുഭാഷ്, എബ്രഹാം പഴയകടവൻ, ജോണി വളവത്ത്, ആർ. ഗിരീശൻ, അഡ്വ. ഷൈല ആസാദ്, എം.കെ രവീന്ദ്രൻ, സുനിൽ കുമാർ, വൈക്കം ജയൻ, സുബയർ, റജീർ എന്നിവർ പ്രസംഗിച്ചു.