രാമപുരം : സൗര പദ്ധതിയിലേക്ക് രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ പരിധിയിൽ ഉൾപ്പെടുന്ന രാമപുരം, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി, കൊല്ലപ്പള്ളി എന്നീ സെക്ഷനുകളിൽ നടത്തപ്പെടുന്ന ക്യാമ്പിൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ 11 വരെ രാവിലെ 10 മുതൽ 3 വരെ സൗജന്യ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം. ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഓഫീസിൽ എത്തിയും സീനിയർ സൂപ്രണ്ടിനെ സമീപിച്ചു സൗര പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താനാകും. ഉപഭോക്താക്കൾ 13 അക്ക കൺസ്യൂമർ നമ്പർ, കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ എന്നിവ സഹിതം ക്യാമ്പിൽ എത്തണം. പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ പുരപ്പുറ സൗരോർജ്ജനിലയം സ്ഥാപിക്കുമ്പോൾ വൈദ്യുതി ചാർജ് ഇനത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www. eki ran, Ks e b.in.