jishnu

വൈക്കം : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരക്കേ​റ്റ യുവാവ് മരിച്ചു. വെച്ചൂർ ഇടയാഴം നാണു പറമ്പ് മുപ്രപള്ളിൽ പുഷ്പരാജന്റ മകൻ ജിഷ്ണു (20) വാണ് മരിച്ചത്. അപകടത്തിൽ പരക്കേ​റ്റ ജിഷ്ണുവിന്റ സുഹൃത്തുക്കളായ വിപിൻ ബൈജു (20 ) അശ്വിൻ (19 ) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ രാത്രി ഇടയാഴം കല്ലറ റോഡിലെ പെരുന്തുരുത്തിൽ ഇന്നലെ രാത്രി 10.30 നായിരുന്നു അപകടം. കുംഭഭരണി ഉൽസവത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു ബൈക്കിൽ സുഹൃത്തുക്കൾ മടങ്ങുകയായിരുന്നു. മുന്നിൽ പോകുന്ന ബൈക്ക് പൊടുന്നനെ നിർത്തിയപ്പോൾ പിന്നാലെ വന്ന ബൈക്കു നിർത്തിയിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേ​റ്റ ജീഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മിനി. സഹോദരൻ വിഷ്ണു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.