തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിൽ വനിതാദിനം മെഡിക്കൽ ക്യാമ്പ്, ഗുരുദേവ പ്രഭാഷണം, മുതിർന്ന വനിതകളെ ആദരിക്കൽ, പ്രസാദ ഊട്ട് എന്നീ പരിപാടികളൊടെ ആചരിച്ചു. വനിതാസംഘം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനചാരണ പരിപാടികൾ യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ധന്യ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. സുനിത അജിത് വനിതാദിന സന്ദേശം നൽകി. ചെമ്പ് പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്‌സൺ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രഹ്മമംഗലം ശാഖയുടെ വനിതാ സംഘം സെക്രട്ടറി സുനിത അജിത്ത്, മിട്ടായികുന്നം ശാഖാ സെക്രട്ടറി രാധാമണി ടീച്ചർ, യൂണിയനിലെ മുതിർന്ന വനിതാസംഘം പ്രവർത്തക കാഞ്ഞിരമ​റ്റം ശാഖയിലെ ലീല സുകുമാരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ഹോമിയോ മെഡിക്കൽ ക്യാമ്പിന് ഡോ.വീണ, ഡോ.സുജ, ഡോ.ജീന എന്നിവർ നേതൃത്വം നൽകി. വെട്ടിക്കാട്ടുമുക്ക് എസ്.അനിൽകുമാർ ഗുരുദേവ പ്രഭാഷണം നടത്തി. കെ.എസ്.അജീഷ്‌കുമാർ, ബീനാപ്രകാശൻ ട്രഷറർ രാജി ദേവരാജൻ, ആശ അനീഷ്, സലിജ അനിൽകുമാർ,വത്സാ മോഹനൻ, ശ്രീകല വി.ആർ,ഓമനരാമകൃഷ്ണൻ, മജീഷബിനു തുടങ്ങിയവർ നേതൃത്വം നൽകി.