വൈക്കം : വൈവിദ്ധ്യമായ പരിപാടികളോടെ ശ്രീമഹാദേവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വനിതാ ദിനം ആഘോഷമാക്കി. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആതുരശുശ്രൂക്ഷ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോ.ബിനാഷ ശ്രീധറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. മാനേജർ ബി.മായ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ പി.ജി.എം.നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ബിച്ചു എസ്.നായർ, ശ്രീജ.എം.എസ്, സൂര്യ , നവ്യ, അഞ്ജലി, ജോയ്‌സി, ദേവിക , കാർത്തിക, സന്ധ്യ, ആര്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ശ്രീമഹാദേവ ഐ.ടി.ഇ വിദ്യാർത്ഥികൾ സമാദരം ചടങ്ങ് സംഘടിപ്പിച്ച് അദ്ധ്യപികമാരെ പ്രത്യേകമായി ആദരിച്ചു. ശ്രീ മഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഇ പ്രിൻസിപ്പൾ എം.സേതു അദ്ധ്യക്ഷത വഹിച്ചു. സൗമ്യ.എസ് നായർ, ശോണിമ.എം, സുകന്യ സുകുമാരൻ, മീര.കെ.എസ്, രാഗ ഹരിവർമ്മ,ആഷാ ഗിരീഷ് ,രജിത.എസ് എന്നിവർ പ്രസംഗിച്ചു. വൈക്കം സത്യഗ്രഹ മ്യൂസിയം, ആർക്കൈവ്‌സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ശ്രീമഹാദേവ കോളേജ് അദ്ധ്യാപക വിദ്യാർത്ഥികളുടെ സഹകരണത്തോടെ നടന്ന വനിതാ ദിനാചരണം മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ട് പി.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി.സതീശൻ, ലേഖ ശ്രീകുമാർ, ബിന്ദു ഷാജി, സൗമ്യ എസ് നായർ, ടീച്ചർ ട്രെയിനർമാരായ തെരേസ ആന്റണി, അശ്വതി അശോകൻ, ജിനു ജെയിംസ് എന്നിവർ പ്രസംഗിച്ചു.