വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാർത്തിക ഊട്ട് ആരംഭിച്ചു. ഉദയനാപുരം ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ തൃക്കാർത്തികയാണ് പ്രധാന ആട്ട വിശേഷം. കാർത്തിക നക്ഷത്രത്തിന്റെ
പ്രാധാന്യം കണക്കിലെടുത്ത് എല്ലാ മാസവും കാർത്തിക നാളിൽ ക്ഷേത്രത്തിൽ കാർത്തിക ഊട്ട് നല്കുന്നതിന്നാണ് ക്ഷേത്ര ഉപദേശക സമിതിയുടെ ശ്രമം. ഷഷ്ഠി , ചൊവ്വാഴ്ച, കാർത്തിക എന്നിവ ഒന്നിച്ചു വന്ന വിശിഷ്ടമായ ദിവസമായിരുന്ന ഇന്നലെ കാർത്തിക ഊട്ടിൽ നിരവധി ഭക്തരാണ് പങ്കെടുത്തത് .ക്ഷേത്രത്തിൽ ഹിഡുബൻ സ്വാമിയുടെ നടയിൽ നടന്ന പൂജയിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. കാർത്തിക ഊട്ടിന്റെ ഉദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് കെ.ഡി. ശിവൻ കുട്ടി നായർ നിർവ്വഹിച്ചു.