വൈക്കം : സംസ്ഥാന സർക്കാരിന്റെ വനിതാ രത്‌നപുരസ്‌ക്കാരം ലഭിച്ച ഗായിക വൈക്കം വിജയലക്ഷ്മിയെ വനിതാദിനാചരണ ദിനത്തിൽ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ വിജയലക്ഷ്മിയുടെ വസതിയിൽ എത്തി ആദരിച്ചു. ചെയർപേഴ്‌സൺ രേണുകാ രതീഷും, വൈസ് ചെയർമാൻ പി.ടി സുഭാഷും ചേർന്ന് പൊന്നാടയണിയിച്ചു. കൗൺസിലർമാരായ എൻ.അയ്യപ്പൻ, രാജശ്രീ വേണു ഗോപാൽ, വിജയലക്ഷ്മിയുടെ അച്ഛൻ മുരളീധരൻ, അമ്മ വിമല എന്നിവരും പങ്കെടുത്തു.