cpi

മുണ്ടക്കയം: വനിതാ ദിനത്തോടനുബന്ധിച്ച് സി.പി.ഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മുണ്ടക്കയം ഗവൺമെന്റ് അശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെ ആദരിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം കെ.ടി.പ്രമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. എൻ.ജെ കുര്യക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.ശിവൻ, മണ്ഡലം കമ്മറ്റി അംഗം പി.വി വിനിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, അസി: സെക്രട്ടറി സുനിൽ ടി. രാജ്, ലേക്കൽ കമ്മറ്റി അംഗം കെ.സി.സുരേഷ്, ആശുപത്രി സുപ്രണ്ട് ഡോ. ഡാർളി സക്കറിയ, ഡോ: പ്രിയ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.