മുണ്ടക്കയം: ഡോ.രാജൻ ബാബു അനുസ്മരണം ശനിയാഴ്ച 10.30 ന് പീപ്പിൾസ് ഹാളിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പി.പി ജോഷിയുടെ അദ്ധ്യക്ഷതയിൽ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. പറത്താനം പി.എച്ച്.സി യിലെ ആരോഗ്യപ്രവർത്തകരെ പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഓ.പി.എ സലാം ഉപഹാരം നൽകി ആദരിക്കും.

ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം, ഫൗണ്ടേഷൻ രക്ഷാധികാരികളായ കെ. രാജേഷ്, കെ.എസ് രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, സൂസമ്മ മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രൻ, തമ്പി കാവുംപാടം, ഡോ. ജയാ രാജൻ ബാബു, അഡ്വ.ബി ജെ സുരേഷ് കുമാർ, കെ.കെ പ്രകാശ്, നവാസ് പുലിക്കുന്ന് തുടങ്ങിയവർ പങ്കെടുക്കും.