mathew

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തിങ്കളാഴ്ച വൈകിട്ട് സഹോദരന്മാർ തമ്മിലുണ്ടായ സ്വത്ത് തർക്കത്തിനിടെ നടന്ന വെടിവയ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മാതൃസഹോദരൻ മാത്യു സ്‌കറിയയും (പൂച്ചക്കല്ലിൽ രാജു 78) മരിച്ചു. മണ്ണാറക്കയം കരിമ്പനാൽ ജോർജ് കുര്യന്റെ (പാപ്പച്ചൻ, 52) റിവോൾവറിൽ നിന്നുള്ള വെടിയേറ്റ് ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോർജ് കുര്യൻ കുടുംബസ്വത്തിലെ രണ്ടര ഏക്കർ കഴിഞ്ഞ ദിവസം പിതാവിൽ നിന്ന് എഴുതി വാങ്ങിയിരുന്നു. ഈ സ്ഥലത്ത് വീടുകൾ നിർമ്മിച്ചു വിൽക്കാനായിരുന്നു പദ്ധതി. തന്നോട് ആലോചിക്കാതെ കുടുംബസ്വത്ത് എഴുതിയെടുത്തതറിഞ്ഞ് ഊട്ടിയിൽ വ്യവസായിയായ സഹോദരൻ രഞ്ജു മണ്ണാറക്കയത്തെ കുടുംബവീട്ടിലെത്തുകയായിരുന്നു. വാക്കു തർക്കത്തിനിടെ ജോർജ് റിവോൾവറെടുത്ത് രഞ്ജുവിന്റെ തലയ്ക്ക് വെടിയുതിർത്തു. തടയാൻ ശ്രമിച്ച

മാതൃസഹോദരൻ മാത്യു സ്കറിയയ്ക്കും വെടിയേറ്റു. പൊലീസ് ഇരുവരെയും

കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജു അതിനകം മരിച്ചിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാത്യു സ്‌കറിയ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.

മാത്യു സ്‌കറിയയുടെ സംസ്‌കാരം നാളെ മുണ്ടക്കയത്ത് നടക്കും. ഭാര്യ: ആനി മാത്യു. മക്കൾ: രേണു, അഞ്ജു, അന്നു, നീതു. മരുമക്കൾ: മാത്യു ചാക്കുള, മാത്യു കുരുവിനാക്കുന്നേൽ, മാത്യു ആനത്താനം, ജോസഫ് പുളിക്കൻ.

രഞ്ജുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് പളളി സെമിത്തേരിയിൽ.

ബി​സി​ന​സ് ​ത​ക​ർ​ന്നു,​ ​ഇ​പ്പോ​ൾ​ ​കു​ടും​ബ​വും

ജീ​മോ​ൾ​ ​ഐ​സ​ക്

കോ​ട്ട​യം​ ​:​ ​കൊ​ച്ചി​യി​ൽ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ബി​സി​ന​സ് ​ത​ക​ർ​ന്ന​തോ​ടെ​യാ​ണ് ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​പി​താ​വി​നെ​ ​സ​മീ​പി​ച്ച് ​കു​ടും​ബ​സ്വ​ത്തി​ൽ​ ​നി​ന്ന് ​ര​ണ്ട​ര​ ​ഏ​ക്ക​ർ​ ​എ​ഴു​തി​ ​വാ​ങ്ങി​യ​ത്.​ ​ഇ​വി​ടെ​ ​വി​ല്ല​ക​ൾ​ ​നി​ർ​മ്മി​ച്ച് ​വി​ൽ​ക്കാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി.​ ​ത​ന്നോ​ട് ​ആ​ലോ​ചി​ക്കാ​തെ​ ​ന​ട​ത്തി​യ​ ​നീ​ക്കം​ ​സ​ഹോ​ദ​ര​ൻ​ ​ര​ഞ്ജു​വി​ന് ​ഇ​ഷ്ട​പ്പെ​ട്ടി​ല്ല.​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ത​ർ​ക്ക​മാ​ണ് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ ​ക​രി​മ്പ​നാ​ലി​ൽ​ ​കു​ടും​ബ​ത്തി​ൽ​ ​ര​ണ്ടു​ ​പേ​രു​ടെ​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ക​ലാ​ശി​ച്ച​ത്.​ ​വ്യ​വ​സാ​യി​യാ​യ​ ​ര​ഞ്ജു​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​ഊ​ട്ടി​യി​ലെ​ ​കോ​ട്ട​ഗി​രി​യി​ലാ​ണ് ​താ​മ​സി​ക്കു​ന്ന​ത്.​ ​ജോ​ർ​ജും​ ​ര​ഞ്ജു​വും​ ​ഇ​ട​യ്ക്ക് ​നാ​ട്ടി​ൽ​ ​വ​ന്നു​ ​പോ​കു​മെ​ന്ന​ല്ലാ​തെ​ ​അ​യ​ൽ​വാ​സി​ക​ളു​മാ​യി​ ​അ​ടു​പ്പം​ ​പു​ല​ർ​ത്തി​യി​രു​ന്നി​ല്ല.​ ​നാ​ട്ടി​ൽ​ ​വ​ന്നാ​ൽ​ ​ത​ന്നെ​ ​ജോ​ർ​ജ് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​ ​ലോ​ഡ്ജി​ൽ​ ​മു​റി​യെ​ടു​ത്താ​ണ് ​ത​ങ്ങാ​റു​ള്ള​ത്.​ ​പ​ല​യി​ട​ങ്ങ​ളി​ലാ​യി​ ​റ​ബ്ബ​ർ,​ ​ഏ​ലം​ ​കൃ​ഷി​യും​ ​എ​സ്‌​റ്റേ​റ്റ് ​ബി​സി​ന​സു​ക​ളും​ ​ജോ​ർ​ജി​നു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​ഒ​രു​ ​സ​ഹോ​ദ​രി​ ​കൂ​ടി​യു​ണ്ട്.
മാ​തൃ​സ​ഹോ​ദ​ര​ൻ​ ​മാ​ത്യു​ ​സ്ക​റി​യ​യു​ടെ​ ​മ​ദ്ധ്യ​സ്ഥ​ത​യി​ൽ​ ​പ്ര​ശ്നം​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​നാ​ണ് ​തി​ങ്ക​ളാ​ഴ്ച​ ​ജോ​ർ​ജും​ ​ര​ഞ്ജു​വും​ ​കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​മാ​താ​പി​താ​ക്ക​ൾ​ ​സ​മീ​പ​ത്തെ​ ​ഹാ​ളി​ലി​രി​ക്കെ​യാ​യി​രു​ന്നു​ ​വെ​ടി​വ​യ്പ്.​ ​ര​ണ്ടു​ ​ജോ​ലി​ക്കാ​രും​ ​ഈ​ ​സ​മ​യം​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.​ ​ഇ​വ​രാ​ണ് ​പൊ​ലീ​സി​ൽ​ ​വി​വ​ര​മ​റി​യി​ച്ച​ത്.​ 21​വ​യ​സ് ​മു​ത​ൽ​ ​ജോ​ർ​ജി​ന്റെ​ ​കൈ​വ​ശം​ ​തോ​ക്കു​ണ്ട്.​ ​ലൈ​സ​ൻ​സു​ള്ള​ ​തോ​ക്കാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ര​ഞ്ജു​വി​ന്റെ​ ​പ​ക്ക​ലും​ ​തോ​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ലൈ​സ​ൻ​സ് ​പു​തു​ക്കാ​ത്ത​തി​നാ​ൽ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​ഫിം​ഗ​ർ​ ​പ്രി​ന്റ്,​ ​സ​യ​ന്റി​ഫി​ക് ,​ ​ബാ​ലി​സ്റ്റി​ക് ​വി​ദ​ഗ്ദ്ധ​ർ​ ​സ്ഥ​ല​ത്തെ​ത്തി​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ചു.