വൈക്കം : സേവന രംഗത്ത് വ്യത്യസ്തമായ നിലവാരം പുലർത്തിയ പത്ത് വനിതകളെ വൈക്കം ജനമൈത്രി പൊലീസിന്റെയും , ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ലോക വനിതാ ദിനാചരണത്തിൽ ആദരിച്ചു. സത്യഗ്രഹ സ്മാരകഹാളിൽ നടത്തിയ വനിതാദിനാചരണ സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ അജ്മൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വനിതാ സെൽഫ് ഡിഫെൻസ് ഗ്രൂപ്പ് രൂപീകരണം വൈക്കം എസ്.എച്ച്.ഒ കെ.ജി കൃഷ്ണൻപോറ്റി ഉദ്ഘാടനം ചെയ്തു. ഡോ.ലൈല ബീഗം,ഡോ.ബിന്ദു നായർ,ഡോ.എസ്.കെ ഷീബ, പി.പി ശോഭ, സിസ്റ്റർ പ്രഭാത്, കെ.ടി വത്സല, ടി.ഷീലാകുമാരി,കുഞ്ഞുമോൾ സത്യൻ, രമാ സുരേഷ് എന്നിവരെയാണ് ആദരിച്ചത്. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കെ.പി.സതീശൻ, ബിന്ദു ഷാജി, സിന്ധു.കെ ഹരിദാസ്, പി സോമൻ പിള്ള, കെ ശിവപ്രസാദ്, സിസിലി ചന്ദ്രൻ,പി.എം സന്തോഷ്‌കുമാർ,ബി സിജി,ലേഖാ അശോകൻ എന്നിവർ പ്രസംഗിച്ചു. സ്ത്രീ ശാക്തീകരണം വിഷയത്തിൽ അഡ്വ.ചാർളി പോൾ ക്ലാസെടുത്തു.