പാലാ : പാലാ നിയോജക മണ്ഡലത്തിലെ കൊല്ലപ്പള്ളിയിൽ 110 കെ.വി സബ്സ്റ്റേഷന് ബഡ്ജറ്റിൽ തുക വകയിരുത്തണമെന്ന് ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ധന - വൈദ്യുതി മന്ത്രിമാർക്ക് നിവേദനം നൽകി. സബ്സ്റ്റേഷൻ വന്നാൽ കൊല്ലപ്പള്ളി, ഭരണങ്ങാനം വൈദ്യുതി സെക്ഷൻ ഓഫീസുകളുടെ പരിധിയിലെയും മേലുകാവ്, മേച്ചാൽ, മൂന്നിലവ്, തലനാട്‌ തുടങ്ങിയ പ്രദേശങ്ങളിലെയും വൈദ്യുതിമുടക്കത്തിന് പരിഹാരമാകും. നിർദിഷ്ട രാമപുരം, നീലൂർ, മലങ്കര, ശുദ്ധജലവിതരണപദ്ധതിയ്ക്ക് തടസ്സം കൂടാതെ ജലവിതരണം നടത്താനും സാധിക്കും.