കാളികാവ് : കാളികാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് 12 ന് കൊടിയേറുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഡോ.ടി.ജി.ശിവദാസ്, സെക്രട്ടറി എസ്.ആർ.ഷിജോ എന്നിവർ അറിയിച്ചു. 12 ന് രാവിലെ 6 ന് ഉഷ പൂജ, 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7 എതൃത്തപൂജ, വൈകിട്ട് ദീപാരാധനക്ക് ശേഷം പഞ്ചാരിമേളം, തുടർന്നു 7.30 നും 8 നും മദ്ധ്യേ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ദിനേശൻ നമ്പൂതിരിയുടെയും മേൽശാന്തി മംഗലത്തുമന അജയൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 8.45 ന് കളമെഴുത്തും പാട്ടും. കലാവേദിയിൽ രാത്രി 9 ന് നാടൻപാട്ടും ദൃശ്യാവിഷ്‌കരണവും കളിയാട്ടക്കാലം.

13 ന് പുലർച്ചെ അഷ്ടാഭിഷേകം, 8 ന് ശ്രീബലി, ശ്രീഭൂതബലി, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 ന് കുറവിലങ്ങാട് മഹാദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര, 9 ന് കൊടിക്കീഴിൽ വിളക്ക്. കലാവേദിയിൽ രാത്രി 8 ന് ഹൃദയജപലഹരി. 14 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 6 ന് കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര, 8.45 ന് കളമെഴുത്തും പാട്ടും, വിളക്ക്. കലാവേദിയിൽ നൃത്തനാടകം ദേവീ ശ്രീ മൂകാംബിക.

15 ന് രാവിലെ 8 ന് ശ്രീബലി, കളഭാഭിഷേകം, 9 ന് പള്ളിയമ്പിൽ നിന്നും ജനത ജംഗ്ഷനിൽ നിന്ന് കുംഭകുട ഘോഷയാത്ര, താന്നിക്കലിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 10 ന് ആയില്യം പൂജ, 11.45 ന് കുംഭകുട അഭിഷേകം, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, രാത്രിയിൽ ഭഗവത് സേവ, ശ്രീഭൂതബലി, കളമെഴുത്തും പാട്ടും, വിളക്ക്. കലാവേദിയിൽ രാത്രി 7.30 ന് ക്ലാസ്സിക്കൽ ഡാൻസ്.

16 ന് രാവിലെ 10.30 ന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, രാത്രി 9.30 ന് മലേപ്പറമ്പ് ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ പള്ളിവേട്ട, 11.45 ന് പള്ളിവേട്ട എതിരേൽപ്പ്. കലാവേദിയിൽ രാത്രീ 9 ന് ഗാനമേള. ആറാട്ട് ദിവസമായ 17 ന് പുലർച്ചെ അഷ്ടാഭിഷേകം, രാവിലെ 7.30 ന് ആറാട്ടുബലി, 8 ന് ആറാട്ടുബലി എഴുന്നള്ളിപ്പ് , 9 ന് ആറാട്ട് എതിരേൽപ്പ്, 10.30 ന് ഇരുപത്തിയഞ്ചു കലശം, 11 ന് പൂരം ഇടി, 12.30 ന് ആറാട്ട് സദ്യ എന്നിവ നടക്കും. ഉത്സവ ചടങ്ങുകൾക്ക് ഉപദേശക സമിതി ഭാരവാഹികളായ ഡോ.ടി.ജി.ശിവദാസ്, എസ് ആർ. ഷിജോ, പ്രൊ.കെ.എസ്.ജയചന്ദ്രൻ, രാജേഷ് റ്റി.എസ്, ബിനോ.പി.നാരായണൻ, അനിൽകുമാർ. പി.എം, കെ.കെ.രാജു, കെ.എസ്. മോഹനൻ, പി.എൻ.ഷാജിമോൻ, ടി.എസ്.സലി, ശ്രീകുമാർ, ജി.ജയപ്രകാശ്, സൈജി രൂപേഷ് എന്നിവർ നേതൃത്വം നൽകും.