മുണ്ടക്കയം : ജനകീയ പ്രശ്നങ്ങളിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നു രാജുച്ചായൻ എന്ന മാത്യു സ്‌കറിയ. കൂട്ടിക്കൽ ഗ്രാമം പ്രളയത്തിൽ മുങ്ങിയപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്ക് നന്മയുടെ കരം നീട്ടി അദ്ദേഹം എത്തി. പ്രളയത്തിൽ തകർന്ന സ്വന്തം നാടിനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് രണ്ട് ഏക്കർ 10 സെന്റ് സ്ഥലം ഇദ്ദേഹം നൽകിയത്. സ്ഥലത്തിന്റെ രേഖകളെല്ലാം കഴിഞ്ഞമാസം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയ്ക്ക് കൈമാറിയിരുന്നു. കൂട്ടിക്കൽ ടൗണിന് സമീപത്തെ വിലപിടിപ്പുള്ള തന്റെ സ്ഥാനമാണ് പാവപ്പെട്ട ആളുകൾക്ക് വീടുവയ്ക്കാൻ നൽകിയത്. ഏതു ആവശ്യം വന്നാലും രാഷ്ട്രീയം മറന്ന് ഏവരും ഓടിയെത്തുക രാജുച്ചായന്റെ അടുത്ത് ആയിരുന്നു. സൗഹൃദം എപ്പോഴും കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. അനന്തവരുടെ സ്വത്ത് പ്രശ്നം പരിഹരിക്കാനായി കാഞ്ഞിരപ്പള്ളലേക്ക് പോയ മാത്യു സ്‌കറിയ സഹോദരി പുത്രന്റെ വെടിയേറ്റ് മരിച്ചെന്ന വാർത്ത പൊട്ടൻകുളം കുടുംബത്തിനും നാടിനും ഇനിയും വിശ്വസിക്കാനായിട്ടില്ല.