കുമരകം : കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും, വുമൺ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ കോളേജിൽ വച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. കോട്ടയം അഗർവാൾ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്. കോളേജ് പ്രിൻസിപ്പൾ ഡോ.ജി.പി.സുധീർ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കോ- ഓർഡിനേറ്റർ റീനമോൾ.എസ്‌ പ്രസംഗിക്കും.