
കോട്ടയം: ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന ജെ.ചിത്തരഞ്ജന്റെ പേരിലുള്ള പുരസ്‌കാരം കോട്ടയം ജില്ലയിൽ 61573 ഡോസ് വാക്‌സിനേഷൻ നൽകിയ ജില്ല ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ഇ.ആർ സ്മിതയ്ക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണി സമ്മാനിച്ചു. വനിത ദിനത്തിൽ ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ കോട്ടയം ജില്ലാ വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്. സിന്ധു അദ്ധ്യഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുള്ളവർക്കും പുരസ്കാരം നൽകുന്നുണ്ട്.