കോട്ടയം : ലോക വനിതാദിനത്തോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ കാരിത്താസ് നഴ്സിംഗ് കോളേജ്, ഫാർമസി കോളേജ് വിദ്യാർത്ഥിനികളുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ചു. നാഗമ്പടം പ്രൈവറ്റ് സ്റ്റാൻഡിലും, ജോയ് മാളിലുമാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ക്രിയേറ്റീവ് കോർണർ, വനിതകളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും, സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, സ്ത്രീകൾ പരിശീലിച്ചിരിക്കേണ്ട സ്വയംപ്രതിരോധ മാർഗങ്ങളെ കുറിച്ചും

പൊലീസിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. കോട്ടയം നഗരസഭയിലെ വനിതാ ജീവനക്കാർക്കായി വ്യക്തിശുചിത്വത്തെ കുറിച്ച് പഠന ക്ലാസും ഉണ്ടായിരുന്നു. വനിതാ ദിനാഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന് കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് ചീഫ് ഡി.ശില്പ മുഖ്യാതിഥിയായിരിക്കും. വനിതാകമ്മിഷൻ അവാർഡ് ജേതാവ് സന്ധ്യ ഗ്രേസ് ജോസഫ്, കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ.ബിനു കുന്നത്ത് എന്നിവർ പങ്കെടുക്കും. കാരിത്താസ് നഴ്സിംഗ് കോളേജ് വനിതാ സെല്ലിന്റെ പ്രവർത്തനോദ്ഘാടനവും നടക്കും.