film

കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം 10ന് രാവിലെ 10ന് അടൂർ ഗോപാലകൃഷ്ണൻ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി 12 സിനിമകൾ പ്രദർശിപ്പിക്കും.അടൂരിന്റെ സ്വയംവരമാണ് ഉദ്ഘാടന ചിത്രം. ഡോ. ബിജുവിന്റെ ഓറഞ്ച് മരങ്ങളുടെ വീട് എന്ന സിനിമയുടെ പ്രീമിയർ ഷോ ആയിരിക്കും. ജോഷി മാത്യുവിന്റെ അങ്ങു ദൂരെ ഒരു ദേശത്ത് ആണ് മറ്റൊരു മലയാള ചിത്രം. ഓപ്പൺ ഫോറവും സംവിധായകരുമായി മുഖാമുഖവും എല്ലാ ദിവസവും ഉണ്ടായിരിക്കും. 7 മുതൽ ദർശനയിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 200 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഫോൺ : 9387073135, 9447008255.