ചങ്ങനാശേരി : വനിതാദിനത്തിൽ ആദരിക്കാൻ പ്രശസ്തരായ വനിതകളെ തേടി നടക്കുന്ന ആധുനിക കാലത്ത് സ്‌കൂളിൽ തങ്ങൾക്ക് നാളിതുവരെ ഉച്ചഭക്ഷണം വച്ച് വിളമ്പി നൽകിയ അമ്മമാരെ ആദരിച്ച് വ്യത്യസ്തരാകുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ. ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗീതാ വാസുക്കുട്ടൻ, സിന്ധു കൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. സ്കൂൾ മാനേജർ കെ.ജി.രാജ്മോഹൻ, പ്രിൻസിപ്പൾ പി.കെ.അനിൽകുമാർ, ഹെഡ്മിസ്ട്രസ് കെ.കെ.മായ, പി.ടി.എ പ്രസിഡന്റ് ശിവൻകുട്ടി നായർ, വാർഡ് മെമ്പർ ബിജു എസ്.മേനോൻ, ചിങ്ങവനം എസ്.ഐ മിനി പി.കെ, എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ശ്രീകുമാർ, അമ്പിളി.കെ.നായർ എന്നിവർ സംബന്ധിച്ചു.