പൊൻകുന്നം : അന്താരാഷ്ട്ര വനിതാ ദിനത്തിൽ മഹിളാമോർച്ച ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം ടൗണിൽ കാപ്പിക്കട നടത്തുന്ന കോയിപ്പള്ളി പുതുവയലിൽ ലീല എം.ടിയെ ആദരിച്ചു. കമ്മിറ്റി പ്രസിഡന്റ് സ്മിത വിനോദും, ജനറൽ സെക്രട്ടറി രേണുകാ പ്രമോദും ചേർന്ന് പൊന്നാടയണിയിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരികുമാർ, കമ്മിറ്റിയംഗം മഞ്ജു പ്രകാശ്, പഞ്ചായത്തംഗം ഉഷാ ശ്രീകുമാർ, മഹിളാ മോർച്ച കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് സ്വപ്‌ന ശ്രീരാജ്, ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ജി. രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.