ചെറുവള്ളി : ദേവീക്ഷേത്രത്തിലെ ഉത്സവം 10 മുതൽ 18 വരെ തീയതികളിൽ നടക്കും. 10 ന് വൈകിട്ട് 7 ന് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരുടെയും, മേൽശാന്തി പെരുന്നാട്ടില്ലം മനോജ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് . 7.30 ന് ഭക്തിഗാന തരംഗിണി.
11ന് രാത്രി 7.30ന് ഡോ.ആർ.എൽ.വി.ശ്രീകുമാർ തമ്പലക്കാടിന്റെ സംഗീതസദസ്, 12 ന് രാത്രി 7.30 ന് കളരിപ്പയറ്റ്, 13 ന് വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് അരുന്ധതി പണിക്കരുടെ ഭരതനാട്യം, 8.30 ന് മണിമലക്കാവ് ദേവീചൈതന്യം തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി, 8.30 ന് കിഴക്കുംഭാഗത്തിന്റെ എതിരേൽപ്പ്, 9.30 ന് വാഹനം എഴുന്നള്ളിപ്പ്. 14 ന് രാത്രി 7.30 ന് ചിറക്കടവ് ജയകേരള സ്‌കൂൾ ഒഫ് ആർട്‌സിന്റെ നടനവർഷിണി, 8.30 ന് തെക്കുംഭാഗത്തിന്റെ എതിരേൽപ്പ്, 11 ന് വാഹനം എഴുന്നള്ളിപ്പ്, 15 ന് രാത്രി 7.30 ന് കരോക്കെ ഗാനമേള, 8.30 ന് എതിരേൽപ്പ്, 9.30 ന് വാഹനം എഴുന്നള്ളിപ്പ്, 16 ന് രാത്രി 7.30 ന് കാദംബരി മോഹൻദാസിന്റെ മാജിക് ഷോ, 8.30 ന് എതിരേൽപ്പ്, 9 ന് ഗാനോത്സവം, 11 ന് വാഹനം എഴുന്നള്ളിപ്പ്. 17 ന് മീനപ്പൂരം നാളിൽ ഉച്ചയ്ക്ക് 12 ന് ഉത്സവബലിദർശനം, 5 ന് തിരുവുഴിച്ചിൽ, രാത്രി 8 ന് പൂരം ഇടി, 10 ന് പാട്ടമ്പലത്തിൽ കുരുതി. 18 ന് ഉച്ചയ്ക്ക് 12.30 ന് കുന്നത്തുപുഴയിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 5.30 ന് തിരിച്ചെഴുന്നള്ളത്ത്, രാത്രി 8.30 ന് ആറാട്ടെതിരേൽപ്പ്. 11 ന് കളമെഴുത്തുംപാട്ടും തുടങ്ങും.