പാലാ : വനിതാധ്വനിയിലൂടെ സ്ത്രീകൾ ഉണരണമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനറും, വൈക്കം യൂണിയൻ സെക്രട്ടറിയുമായ എം.പി സെൻ പറഞ്ഞു. മീനച്ചിൽ യൂണിയൻ സൈബർസേനയുടെ നേതൃത്വത്തിൽ നടത്തിയ വനിതാധ്വനി 2022 ഓൺലൈൻ മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്ത്രീകൾ വീടുകളിൽ ഒരുതുങ്ങി ഇരിക്കേണ്ടവരല്ല അവർ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ടവരാണ്, സ്ത്രീകളാണ് സംഘടനയുടെ നട്ടെല്ല്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ത്രീകൾക്കായി കാരുണ്യ പ്രവർത്തനങ്ങളും, മൈക്രോ ഫിനാൻസ് വായ്പകളും യൂണിയൻ വഴി വിതരണം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗമെന്നും സ്ത്രീകൾക്കൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സങ്കല്പം ഗുരുവിന്റെ വീക്ഷണത്തിൽ എന്ന വിഷയത്തിൽ സൈബർസേന ജില്ലാ ചെയർമാനും മോട്ടിവേഷൻ ട്രെയിനറുമായ കെ.എസ് ബിബിൻ ഷാൻ ക്ലാസ് നയിച്ചു. യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകിടിയേൽ യുവജന സന്ദേശവും നൽകി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ, യൂണിയൻ സൈബർസേന ചെയർമാൻ ആത്മജൻ കൊല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സൈബർസേന ജോയിൻ കൺവീനർ പ്രശോഭ് മാറിടം, സൈബർസേന ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ പങ്കെടുത്തു. ക്ലാസിൽ പങ്കെടുത്തവർക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സി.ടി.രാജൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.